Thursday, May 11, 2023

🙏വന്ദനം🙏

             


വേച്ചു പോയ കാലുമായ്, പ്രതീക്ഷയറ്റൊരമ്മ  രണ്ടാളുടെ ചുമലിൽ താങ്ങി വന്നലറിവിളിച്ചിട്ടും കണ്ണടച്ച് കിടന്നു.

കത്രികയാഴ്ന്ന മായാത്ത പതിനൊന്ന് മുറിപ്പാടുകൾ മൂടി ചിതയിലവൾ പട്ട് പുതച്ച്, പൗഡറിട്ട്,മലർന്ന് കിടന്നു.

 പൂവണിയാത്ത,സ്വപ്നങ്ങളുടെ ചെടി,ചോടോടൊരു താടിക്കാരൻ കുടിയൻ പറിച്ചെടുത്തു.


Dsk

Thursday, March 5, 2020

soulmate

The one, you intent to understand you, understanding you inversely is a comedy or a big tragedy????

Falling leaves

പുറത്ത് വരാത്ത ഉത്തരങ്ങൾ

ഉത്തരങ്ങൾ ചോദ്യങ്ങൾക്ക് മുന്നിൽ പകച്ച്, പുറത്ത് ചാടാനാകാതെ തൊണ്ടക്കുഴിയിൽ കുരുങ്ങുന്നു. Questioning, without considering the answerer may keep him shut that May be in the name of love or care he possesses towads the questioner.  Some questioners cannot sense this, they will carry on the process of qqqquestioning...😆😆😁😁

Thursday, August 9, 2018

ഓർമപ്പൊട്ടുകൾ_3

ഇളമ്പ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. അന്ന് ഞാന്‍ ട്യൂഷന് ‘ഔവറി’ലാണ് പൊയ്ക്കൊണ്ടിരുന്നത്. അവിടുത്തെ പ്രിന്സിപ്പാള്‍ ശശി സാറിന്റെ ചൂരല്‍ പ്രയോഗം പ്രസിദ്ധമാണ്.എന്നും രാവിലെ എട്ടു മണിക്കാണ് ട്യൂഷന്‍ തുടങ്ങുന്നത്.എട്ടു മണിയാകുമ്പോള്‍ സാര്‍ ചൂരലും പിടിച്ച് ഓഫീസിനു മുന്നില്‍ നിലയുറപ്പിക്കും. താമസിച്ചു വരുന്നവര്ക്ക് കൈ വെള്ളയില്‍ ചൂടുള്ള സമ്മാനം കൊടുക്കും. അക്കാലത്ത് എന്നും താമസിച്ചു മാത്രം ക്ലാസ്സില്‍ വരുന്ന ഒരു കുട്ടിയുണ്ടായിരുന്നു. ഓരോ ദിവസവും അടി വാങ്ങുമ്പോള്‍ അവന്‍ മനസ്സില്‍ ഉറപ്പിക്കും നാളെ നേരത്തേ വരണമെന്ന്. പക്ഷെ ഒരിക്കലും ആ കുട്ടിക്ക് നേരത്തേ വരാനായില്ല. കൈ വെള്ളയില്‍ വാങ്ങിക്കൊണ്ടിരുന്ന അടി, ദിവസങ്ങള്‍ കഴിയും തോറും പലിശയും ചേര്ത്ത്  ചന്തിക്ക് കിട്ടുവാനാരംഭിച്ചു.പുളയുന്ന വേദന കടിച്ചമര്ത്താന്‍,കരഞ്ഞു പോകാതിരിക്കാന്‍ കിണഞ്ഞു ശ്രമിക്കുമായിരുന്നു അവന്‍.
          
          ബുക്കുകളും ചോറ്റു പാത്രവും വാട്ടര്‍ ബോട്ടിലും ഒക്കെ നിറച്ച ‘എടുത്താല്‍ പൊങ്ങാത്ത കൊക്കണം’ ബാഗും മുതുകിലേറ്റി കുണ്ടനിടവഴിയും നെല്പ്പാടങ്ങളും പിന്നിട്ടു മുളയ്ക്കല്കാവ് എത്തുമ്പോഴേക്കും എട്ടു മണിക്കുള്ള സൈറന്‍ കേള്ക്കു ന്നുണ്ടാവും. ചങ്ക് പൊട്ടുന്ന വേദനയോടെയാണ് അവന്‍ അത് കേട്ടിരുന്നത്. ഓഫീസിനു മുന്നില്‍ സാര്‍ ഉണ്ടാവരുതേ എന്ന പ്രാര്ഥ്നയോടെയാണ് പിന്നെയുള്ള ഓട്ടം. സ്കൂളിന്റെ ഗ്രൌണ്ടിലേക്ക് വന്നുകയറുന്ന വഴിയിലെ തേരി കയറിക്കഴിയുംപോള്‍ വിയര്ത്തു  കുളിച്ചിട്ടുണ്ടാകും, കിതക്കുന്നുണ്ടാവും, അടി വയറ്റില്‍ കുത്തിപ്പിടിക്കുന്ന വേദനയുണ്ടാകും.എന്നാലും ഓടും. വിജനമായ സ്കൂള്‍ മുറ്റം. ഇന്ടെക്സിലെ ക്ലാസ്സുകളില്‍ അദ്ധ്യാപകര്‍ ഉച്ചത്തില്‍ പഠിപ്പിക്കുന്നതു കേള്ക്കാം .ദാഹിച്ചവശനായി,പേടിയോടെ റോഡിലെത്തുംപോഴേക്കും ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടാകും.തളര്ന്ന കാലുകള്‍ വലിച്ചു വച്ച് ട്യൂട്ടോറിയിലെത്തുമ്പോള്‍ ശശി സര്‍ ഓഫീസിനു മുന്നില്‍ തന്നെ കാണും. അഥവാ അവിടെ ഇല്ലെങ്കില്‍ ഏതെങ്കിലും ക്ലാസ്സില്‍ നില്ക്കുന്നുണ്ടാകും. ഇനി എങ്ങനെയെങ്കിലും കണ്ണു വെട്ടിച്ച് ക്ലാസ്സില്‍ എത്തിപ്പെട്ടാല്‍ അവിടെ ഉള്ള സാര്‍ പ്രിന്സിപ്പലിനെ കണ്ടിട്ട് വരാന്‍ പറയും.പിന്നെ എല്ലാം മുറ പോലെ.ഇപ്രകാരം ദിവസവും ചൂരല്‍ കഷായം സേവിച്ചിരുന്ന ‘ആ കുട്ടി’ ഞാന്‍ തന്നെ ആയിരുന്നു.താമസിച്ചു വരുന്നതിനു ഞാന്‍ പറഞ്ഞിരുന്ന കാരണങ്ങള്‍ ഒരിക്കലും സാര്‍ വിശ്വസിച്ചിരുന്നില്ല. പിന്നെ പിന്നെ കാരണം ചോദിക്കലും പറയലും ഇല്ലാതെയായി.സ്ഥിരമായി താമസിച്ചു വരുന്നതു കൊണ്ട് ഏറെ നേരം പുറത്തു നിര്ത്തിയിട്ടേ ക്ലാസ്സില്‍ കയറ്റുമായിരുന്നുള്ളൂ.പ്രിന്സിപ്പലിനെ മറ്റു ക്ലാസ്സുകളില്‍ പോയി കാണേണ്ടി വരുന്ന ദിവസങ്ങളില്‍ ആ ക്ലാസ്സുകളുടെ മൂലയിലോ വാതില്ക്കലോ ആവും നില്പ്പ്.ആ സമയത്ത് മറ്റുള്ള കുട്ടികളുടെ നോട്ടം ആണ് സഹിക്കാന്‍ പറ്റാത്തത്. അടിയുടെ വേദനയെക്കാള്‍ ഭീകരമായിരുന്നു അത്. സ്വയം ശപിച്ചുകൊണ്ട് ഒരു മഹാപരാധിയെപ്പോലെ ഒരുപാട് തവണ നിന്നിട്ടുണ്ട്.അവസാനം എങ്ങനെയൊക്കെയോ ‘ചടങ്ങുകള്‍’ എല്ലാം കഴിഞ്ഞു ക്ലാസ്സില്‍ എത്തുമ്പോഴേക്ക് എന്റെ പകുതി ജീവനും ആദ്യത്തെ പിരിയിഡും ഏതാണ്ട് അവസാനിച്ചിട്ടുണ്ടാകും.പ്ലാസ്റ്റിക്‌ കുപ്പിയില്‍ കൊണ്ട് വന്ന വെള്ളം ഒറ്റയിരുപ്പില്‍ കുടിച്ചു തീര്ക്കും .ആ നേരത്ത് എന്നോട് സ്നേഹക്കൂടുതല്‍ ഉള്ള ഏതെങ്കിലും കുട്ടികള്‍ ഹോം വര്ക്കിന്റെ കാര്യം അധ്യാപകനെ ഓര്മ്മിപ്പിചിട്ടുണ്ടാകും.ഹോം വര്ക്ക് ,നോട്ട് കംപ്ലീറ്റാക്കല്‍,താമസിച്ചു വന്നവര്ക്കുള്ള ചോദ്യം ചോദിക്കല്‍, വെടിക്കെട്ടിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയായി.

       അങ്ങനെയൊരു ദിവസം,പതിവിലും വൈകിയ ഒരു ദിവസം.ഓടി ഓടി ദേഹം നന്നേ തളര്ന്നു.കാലുകള്ക്ക് വല്ലാത്ത ഒരു കോച്ചിപ്പിടുത്തം.ഇനി വയ്യ എന്നൊരവസ്ഥയിലാണ് സ്കൂള്‍ ഗ്രൗണ്ടില്‍ വന്നു കയറിയത്.ട്യുട്ടോറിയില്‍ എത്തിയാല്‍ നടന്നേക്കാവുന്ന സംഗതികള്‍ ഓര്ത്ത് ഉള്ളു നടുങ്ങി.തകര്ന്ന ഹൃദയവുമായി ഞാന്‍ മുന്നോട്ട് നടന്നു.എന്തോ ശബ്ദം കേട്ട് ഇടത്തേക്ക് നോക്കിയപ്പോള്‍ കണ്ടത്,രണ്ടു വലിയ പിള്ളേര്‍ മെയിന്‍ ബില്ഡിംനഗിന് പുറകിലുള്ള മതില്‍ ചാടിക്കടക്കുന്നതാണ്.പിന്നെ ഒന്നും ആലോചിച്ചില്ല.മതില്‍ ചാടിക്കടന്നു ഞാനും ഉള്ളിലെത്തി.ആരെയും കാണുന്നില്ല,മുന്നാലെ വന്നവന്മാരെ പോലും.എവിടെ നിന്നൊക്കെയോ ചില തട്ടലും മുട്ടലും ഒക്കെ കേള്ക്കാം .ആരൊക്കെയോ പതുങ്ങിയിരിക്കുകയാണ്. ‘പതുങ്ങിയിരിക്കുക’,അതുതന്നെ ഞാനും തീര്ച്ചലയാക്കി.ഓരോടിട്ട കെട്ടിടത്തിലാണ് എന്റെ ക്ലാസ് മുറി.അവിടെ അടച്ചിട്ടില്ലാത്ത ഒരു ജനല്‍ പാളി തുറന്ന് അകത്തു കയറി കുറ്റിയിട്ടു. വല്ലാത്ത പരിഭ്രമം.സമയത്തിനു ഒച്ചിഴയുന്ന വേഗത.എങ്ങനെയൊക്കെയോ കുറേ നേരം അങ്ങനെ കഴിച്ചുകൂട്ടി.കുറേ കഴിഞ്ഞു കുട്ടികളുടെ കലപില കേട്ട് തുടങ്ങിയപ്പോള്‍ പതുക്കെ ജനല്‍ പാളി തുറന്ന് ആരും കാണാതെ പുറത്തിറങ്ങി.ജീവിതത്തിലെ ആദ്യത്തെ ക്ലാസ് കട്ടിംഗ്.നാളെ എന്തു സമാധാനം പറയും എന്നതായി അടുത്ത വേവലാതി,ഹാജരെടുക്കാന്‍ വരുന്ന സമയത്ത് തലേന്നാള്‍ വരാത്തവര്ക്ക്  ‘സമ്മാനം’ കൊടുക്കുന്ന ഏര്പ്പാടുണ്ടല്ലോ. അങ്ങനെ ആ സമയമായപ്പോള്‍ ‘പനിയായിരുന്നു’ എന്നൊരു കള്ളം പറഞ്ഞു ‘സമ്മാന’വും വാങ്ങി ഒരു ദീര്ഘ നിശ്വാസം വിട്ടിരിപ്പായപ്പോഴാണ് നെഞ്ചിലെ കല്ല്‌ നീങ്ങിയത്.വല്ലാതെ വൈകി എത്തുന്ന ദിവസങ്ങളില്‍ ഇതൊരു പതിവായി.ക്രമേണ എനിക്ക് അല്പ്പം ധൈര്യം ഒക്കെ കിട്ടി തുടങ്ങി.പതുങ്ങിയിരിപ്പ് കേന്ദ്രങ്ങള്‍ ഓരോന്നായി പിടികിട്ടി.പല പകല്‍ മാന്യന്മാരുടെയും കള്ളി വെളിച്ചത്തായി. അതിലൊരു മാന്യന്‍ എന്റെ വീടിനപ്പുറത്തുള്ള റിയാസ് ആയിരുന്നു. പരസ്പരം ഒറ്റില്ല എന്നു ധാരണയായി ഞങ്ങള്‍ സഖ്യത്തിലായി.
      
          ഒരു ദിവസം അന്ന് പതുങ്ങാന്‍ ഞാനും റിയാസും അവന്റ് ബന്ധുവായ ഷംനാദും ഉണ്ടായിരുന്നു.പെട്ടന്ന് ഒരു ഐഡിയ,ഇട്ടതു ഷംനാദ്, പമ്പരം ഉണ്ടാക്കാം. ചാക്ക് നൂലും സോഡാ കുപ്പിയുടെ അടപ്പും കൊണ്ടാണ് പമ്പരം ഉണ്ടാക്കുന്നത്.ഇവരണ്ടും കിട്ടണമെങ്കില്‍ വെളിയില്‍ വരണം. സ്കൂളിനു വടക്ക് കിഴക്ക് ഭാഗത്ത് എല്‍.പി.എസ്സിന് അടുത്തായി ഒരു ബേക്കറിയും പലചരക്ക് കടയും ഉണ്ട്. അങ്ങോട്ട് പോകാന്‍ തീരുമാനിച്ചു.  ആ ഭാഗത്ത് വായനശാലയും ഒരു ഹോട്ടലും ഉണ്ട്. അങ്ങനെ ഞങ്ങള്‍ വടക്ക് കിഴക്ക് ഭാഗത്തെ മതിലിനടുത്ത്ത്തി.ഈ മതിലിനോട് ചേര്ന്നുള്ള ഇടവഴിയിലേക്ക് ചാടാം. ആദ്യം ഷംനാദ് പിന്നെ റിയാസ് അവസാനമാണ് ഞാന്‍ ചാടിയത്.അപ്പുറത്തെത്തിയപ്പോള്‍ കണ്ട കാഴ്ച ഒന്നാന്തരമായിരുന്നു. റിയാസും ഷംനാദും കുറിയ ഒരു മനുഷ്യന്റെ മുന്നില്‍ വിറയലോടെ നില്ക്കുന്നു. ‘സുലൈമാന്‍ കുട്ടി സാര്‍’..., സ്കൂള്‍ സ്റ്റാഫ് ക്ലബ്സെക്രട്ടറി ആണദ്ദേഹം.എന്തു ചെയ്യണമെന്നറിയാതെ വിളറിയ മുഖവുമായി ഉള്ക്കിടിലത്തോടെ ആ രംഗം കണ്ടു നിന്ന എന്നെ അദ്ദേഹം കൈ കാട്ടി വിളിച്ചു. പതുക്കെ ഞാന്‍ അങ്ങോട്ട് ചെന്നു.ഇത്രയുമായപ്പോഴാണ്‌ കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് പിടി കിട്ടിയത്.വടക്കോട്ടെവിടെയോ ആണ് സുലൈമാന്‍ കുട്ടി സാറിന്റെ വീട്.സ്കൂളിനടുത് ഒരു വീട് വാടകയ്ക്കെടുത്ത് താമസിക്കുകയാണ്. അപ്പുറത്തെ ഹോട്ടലില്‍ നിന്നും പ്രാതല്‍ കഴിച്ചു,വായനശാലയിലിരുന്നു പത്രം വായിക്കുകയായിരുന്നു അദ്ദേഹം.അപ്പോഴാണ്‌ ഞങ്ങള്‍ വായില്‍ ചെന്നു ചാടുന്നത്. ചിന്തയില്‍ നിന്നുണര്ന്നു  നോക്കുമ്പോള്‍ ഷംനാദ് എന്തൊക്കെയോ പറയുകയാണ്‌.സാര്‍ വലിയ ഗൌരാവത്തിലാണ്.ഞങ്ങളുടെ പേരും ക്ലാസും ഒക്കെ ചോദിച്ചു,ശേഷം ഇങ്ങനെ പറഞ്ഞു ‘ഇന്ന്‍ ക്ലാസ്സില്‍ ഹാജരെടുത്ത ശേഷം ഓഫീസില്‍ വരണം’. അതെന്തിനാണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.ഞാന്‍ ചില അപേക്ഷകളൊക്കെ നടത്തി നോക്കിയെങ്കിലും ഏറ്റില്ല.ഇത്രയും കഴിഞ്ഞു അദ്ദേഹം തിരിച്ചു പോയി.എനിക്ക് വല്ലാതെ പേടിയായി.മറ്റവന്മാരുടെ മുഖത്ത് വലിയ പരിഭ്രമം ഒന്നും കണ്ടില്ല.റിയാസ് പറഞ്ഞു “പേടിക്കണ്ടടാ രണ്ടടി തന്നെ”.കാര്യം രണ്ടടി വലിയ പ്രയാസമുള്ളതല്ല, പക്ഷേ പ്രയാസമുള്ള ഒന്നുണ്ട്.-  ഹാജരെടുത്തിട്ടാണല്ലോ ഓഫീസില്‍ പോകേണ്ടത്,അപ്പോള്‍ ക്ലാസ്സ്‌ ടീച്ചര്‍ കാര്യം അറിയുമല്ലോ?ക്ലാസ് ടീച്ചറുടെ കൈയ്യില്‍ നിന്നും കിട്ടും.പക്ഷെ എന്റെ പ്രശ്നം അവിടം കൊണ്ടും തീര്ന്നില്ല.ഞങ്ങുടെ ക്ലാസ്സ് ടീച്ചര്‍ ‘വിനല ടീച്ചര്‍’ എന്റെ നാട്ടുകാരിയാണ്.പോരാത്തതിന് മാമന്റെ വീട്ടിന്റെ തൊട്ടപ്പുറത്താണ് താമസം. അവര്‍ ഈ കാര്യങ്ങള്‍ അറിഞ്ഞാല്‍ ഉറപ്പായും മാമിയോട് പറഞ്ഞു കൊടുക്കും,മാമി അറിഞ്ഞാല്‍ വീട്ടില്‍ അറിയുമെന്ന് പ്രത്തേകം പറയേണ്ടതില്ലല്ലോ?കാര്യങ്ങളുടെ സങ്കീര്ണ്ണ്തയോര്ത്ത് എനിക്കാകെ വട്ടായി.എത്ര ആലോചിച്ചിട്ടും ഒരുപായവും തോന്നിയില്ല.അവസാനം വരുന്നത് വരുന്നിടത്ത് വച്ചു കാണാന്‍ തീരുമാനിച്ചു.

           ഹാജരെടുത്ത് കഴിഞ്ഞപ്പോള്‍ പതുക്കെ ടീച്ചറുടെ അടുത്ത് ചെന്നു സുലൈമാന്‍ കുട്ടി സാര്‍ ഓഫീസില്‍ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞു.അറ്റനന്സ് മാര്ക്ക്  ചെയ്യുന്ന തിരക്കിലായിരുന്ന ടീച്ചര്‍ പോയിട്ട് വരാന്‍ പറഞ്ഞു.ഞാനെത്തുമ്പോഴേക്കും കൂട്ടുപ്രതികള്‍ രണ്ടു പേരും ഓഫീസിനു മുന്നില്‍ ഹാജരുണ്ട്. കുറച്ചു കഴിഞ്ഞു ഡ്രില്‍ മാഷും സുലൈമാന്‍ കുട്ടി സാറും കൂടി അങ്ങോട്ട്‌ വന്നു,ഞങ്ങളെയും കൂട്ടി എച്ച് എമ്മിന്റെ അടുത്തെത്തി.ശേഷം വിശദമായ ചോദ്യം ചെയ്യലും ശകാര വര്ഷവും കണ്ണുരുട്ടലും.ആ സമയത്ത് അവിടെ വന്ന അധ്യാപകരും മറ്റു ജീവനക്കാരുമെല്ലാം അവരവരാല്‍ കഴിയും വിധം ഈ പ്രക്രിയയില്‍ പങ്കെടുത്തു.എല്ലാരും പിരിഞ്ഞു പോയപ്പോള്‍ ‘ഇവന്മാരെ ഇനി എന്തു ചെയ്യാം എന്നു എച്ച് എം ചോദിച്ചു.അതിനുള്ള മറുപടി പറഞ്ഞത് ഡ്രില്‍ മാഷാണ്. ‘ഇവന്മാരെ ഓരോന്ന് ചാമ്പി പറഞ്ഞു വിടാം’.അങ്ങനെ ഒരു തീരുമാനമായി. അന്ടത്തില്‍ ഒന്നല്ല രണ്ടല്ല മൂന്നു ചാമ്പലുകള്‍. തിരികെ നടക്കുമ്പോള്‍ നല്ല നീറ്റല്‍ ഉണ്ടായിരുന്നു. പൊട്ടി കാണും എന്നു ഉറപ്പായി.ക്ലാസില്‍ എത്തിയപ്പോള്‍ ടീച്ചര്‍ കാര്യം തിരക്കി.വിശദീകരിക്കാന്‍ നിന്നില്ല. ‘മതിലു ചാടിയതിനാണ്’ എന്നു മാത്രം പറഞ്ഞു. ചെവി കുളിര്ക്കെ കിട്ടി അവിടെന്നും,ഭാഗ്യം പോലെ അടി കിട്ടിയില്ല.ബെഞ്ചില്‍ ഇരിക്കാന്‍ നേരം ഓഫില്‍ നിന്ന് കിട്ടിയ പെടയുടെ ചൂട് ശരിക്കും അറിഞ്ഞു.
   
           പിന്നെ കുറേ ദിവസം വല്ലാത്തൊരവസ്ഥയിലാണ് തള്ളി നീക്കിയത്.ടീച്ചറെങ്ങാനും മാമിയോട് പറഞ്ഞാലോ.അവരുടെ വീടിന്റെ ഭാഗത്തെങ്ങും പോകാതിരിക്കാന്‍ പ്രത്തേകം ശ്രദ്ധിച്ചു. എന്തു കൊണ്ടോ ടീച്ചര്‍ ഒന്നും ആരോടും പറഞ്ഞില്ല.പക്ഷെ ഈ കാര്യങ്ങളെല്ലാം വീട്ടില്‍ അറിഞ്ഞു. പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്നു പറയാറില്ലേ, റിയാസാണ് പിടിയിലായത്. രണ്ടെണ്ണം കൂടുതല്‍ കിട്ടിയപ്പോ മൂപ്പര്‍ തത്ത പറയുമ്പോലെ എല്ലാം പറഞ്ഞു.പിന്നെ.*+,,#$%@&***&$## വെടി............പുക........ശുഭം.

Monday, May 7, 2018

അക്കരപ്പച്ച

ഒന്നും തോന്നുന്നില്ല. അന്ധകാരക്കുഴി പോലെ ശൂന്യമാണ് മനസ്സ്.ഒരു ലക്ഷ്യവും കാണാനാകുന്നില്ല. അകലെയെവിടെയോ കുളിർകാറ്റ് വീശുന്നുവോ, കളകളാരവം തീർക്കും കാട്ടുചോലയുടെ തീരത്തെ പൂമര കൊമ്പത്തിരുന്നൊരു പൈങ്കിളി പാടുന്നുവോ,ഉണ്ടാവില്ല.മരീചിക പോലെ മാഞ്ഞുപോകുന്ന സ്വപ്നമായിരിക്കും. നിസംഗത,വിമുഖത, സർവത്ര വിരക്തി, സദാ പ്രകടമാകുന്ന ആലസ്യം, വിരസമായ ദിനരാത്രങ്ങൾ, വേദനയൂറും പേശികൾ, ഒഴുകുന്ന സ്നേഹമായി അകലത്തു നിന്നമ്മ കാതിലോതും വാത്സല്യ വാക്കുകൾ..ബാക്കിയെല്ലാം ഊറ്റി പിഴിഞ്ഞു വാങ്ങിയിട്ടാണവരെനിക്ക്‌ കുബ്ബൂസ് വാങ്ങാനുള്ള കാശു തരുന്നത്...