Tuesday, October 8, 2013

കൗമാരശലഭങ്ങൾ

മനമിലെ മണമുള്ള താഴ്വാര ഹരിതത്തിൽ  പൂക്കാൻ കൊതിക്കും 
നിനവിലെ നിറവിന്റെ നീല വിഹായസ്സിൽ പാറാൻ കൊതിക്കും 
പലനിറ പൂക്കൾ, ബഹുവർണ്ണ  ശലഭങ്ങൾ  


മധുരം കിനിയുന്ന തരളിത സ്‌മരണകൾ ആദ്യാക്ഷരങ്ങളിൽ നിന്നും 
അമ്മ അട ഇല ഈച്ച ഉറി  ഉരൽ ആദ്യാക്ഷരങ്ങളിൽ നിന്നും 
മേട്ടിലും കാട്ടിലും പറമ്പുപാടങ്ങളിൽ അരുവിക്കരയിലമ്പലത്തിൽ 
കുന്നിൻമുകളിൽ കളിസ്ഥലത്തിൽ പരന്നൊഴുകുന്നു 
ബാല്യകാലതിൻ സുഗന്ധം 

കനവിലെ  കരളിനെ കണ്മുന്നിൽ തേടുന്ന കൗമാര വനികയിലൂടെ 
ആമോദമായൗവ്വന സീമതൻ വാതില്ക്കലാണിന്നിവർ 
പിന്നിട്ട പാതകൾ കുറവെങ്കിലും കണ്ട 
വഴിയോര കാഴ്ചകൾ കേമമല്ലോ
വഴിയോര കാഴ്ചകൾ കേമമല്ലോ.....

No comments:

Post a Comment