കവിത
ഞാൻ കവിതയെഴുതി.
എന്ത് കവിത!
കവിത മരിക്കുകയായിരുന്നു,
അല്ല കവിതയെ കൊന്നതാണ് .
കവിതക്ക്
ഇമ്പമുണ്ടായിരുന്നു.
ഭംഗിയുണ്ടായിരുന്നോ?
പ്രേമം ഉണ്ടായിരുന്നു.
ദയയുണ്ടായിരുന്നോ ?
സ്നേഹം ഉണ്ടായിരുന്നു.
മനസ്സുണ്ടായിരുന്നോ?
ഞാൻ ഉണ്ടായിരുന്നു ഞാൻ
മാത്രം.
ഞാൻ സ്വാർഥനായിരുന്നു.
ഞാൻ സ്വാർഥനായിരുന്നു.
കവിത
ഞാനൊരു കവിത കേട്ടു.
ലക്ഷണമൊത്ത കവിത.
എനിക്കും തോന്നി,
ഞാനും എഴുതി.
അസൂയയുടെ കവിത.
കവിത
അസൂയയുടെ കവിത
മത്സരിച്ചു.
ഉന്നതിയാഗ്രഹിച്ചു.
അഹങ്കാരത്തിന്റെ
ഗോപുരത്തിൽ നിന്നും,
നിരാശയുടെ ചതുപ്പിലേക്ക്
,
ഇരുളിന്റെ മറവിലേക്ക്,
ഇടറിവീണത് കറപിടിച്ചൊരു
ഹൃദയം.
അവിടെ,
പിടിവള്ളിക്കായ് കേഴുമ്പോൾ ,
ഒരിറ്റ് വെളിച്ചം പരതുമ്പോൾ,
അറിയുന്നു;
ഭംഗിയില്ലാത്ത കവിതയുടെ വിഡ്ഢിത്തം,
ദയയില്ലാത്ത പ്രേമത്തിന്റെ ക്രൂരത,
മനസ്സില്ലാത്ത സ്നേഹത്തിന്റെ വഞ്ചന,
സ്വാർഥനായ എന്റെ നിസ്സാരത.
സ്വാർഥനായ എന്റെ നിസ്സാരത.
No comments:
Post a Comment