പ്രകാശമായോരോമനേ
എൻ പ്രഭാതങ്ങളിൽ കൂടെ നീ
പ്രസന്നയായെൻ താരമേ പ്രയാസങ്ങളിൽ
കൂട്ടൂ നീ
അഴൽ പെരുമീയെന്നെ നീ
കുളിർപ്പിക്കുന്നു പ്രേയസീ
ഞാൻ നമിക്കുന്നിന്ന് പാൽമതീ ഞാൻ
നമിക്കുന്നിന്ന് പാൽമതീ
കർണ്ണ വണ്ടുകൾ കൊതിക്കുന്നു
ഉക്തിയാം മടു
മിഴിക്കോണുകൾ ഉടക്കുന്നു നിൻറെ മേനിയിൽ
അന്ത:രംഗമോ തുടിക്കുന്നു നീ ചിരി
തൂകവേ
ഒളിച്ച്എത്തി മിഴിയിണകൾ നോക്കിയോ
നയനങ്ങളെ
സഖീ നിൻ കാതുകളും കേട്ടുവെന്നോ പാമരനാമീയെന്നെ
അന്തരാത്മാവിലേക്കാത്മാവലിഞ്ഞു
ചേർന്ന നേരം
ഈറനായ കണ്ണുകാരനെ
ചേർത്തണച്ചതോർക്കുമോ
എൻ ഭാഗ്യ രത്ന കണ്മണീ എൻ ഭാഗ്യ ര ത്ന കണ്മണീ
No comments:
Post a Comment